4/11/2015

കുറ്റവും കുറവും

     ചില ആളുകൾക്ക് ഒരു സ്വഭാവമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളായി നിന്നുകൊണ്ടു മറ്റുള്ളവരെ കുറ്റം പറയും. ചികിത്സയുടെ കാര്യത്തിലും ഇത്തരം  ആളുകൾ പലപ്പോഴും ഇടപെടാറുണ്ട്. ചിലർ ആധുനിക വൈദ്യത്തിന്റെ ആളുകളായി ആയുർവേദത്തെയും ഹോമിയോയും പരിഹസിക്കുക്കും. ചിലർ ആയുർവേദത്തിന്റെ ആളുകളായി മറ്റു രണ്ടിനെയും പരിഹസിക്കും. ചിലർ  ഹോമിയോയുടെ ആളുകളായും ഇപ്രകാരം ചെയ്യും . ചികിത്സാരംഗത്ത് ഇല്ലാത്തവർ പോലും പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇത്തരം പ്രവർത്തികളിൽ എർപ്പെടാറുണ്ട്. പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാനും   ഇവർക്ക്‌  സാധിക്കാറില്ല. 

ഡോക്ടർമാർ ചെയ്യേണ്ടത് ഇതാണ് :- രോഗിക്കു അതാത്‌ അവസ്ഥയിൽ ഏറ്റവും ഉചിതമായ ചികിത്സ തിരിച്ചറിഞ്ഞു റഫർ ചെയ്യാൻ മടിക്കാതിരിക്കുക്ക. 

രോഗി മനസ്സിലാക്കേണ്ടത് :- അംഗീകൃത ചികിത്സാ ശാഖകളിൽ ഏതും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗിക്കുണ്ട്. 

www.ayurlokam.com
ayurlokam@gmail.com
94 00 99 2345

4/08/2015

ആമവാതത്തിൽ എയിംസ് പഠിച്ചത് 125 ൽ.  ആയുർവേദം പഠിച്ചത് ലക്ഷങ്ങളിൽ.
          ആമ വാത (Rheumatoid Arthritis) ചികിത്സയിൽ രാജ്യത്തെ മുൻ നിര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ എയിംസ് (AIIMS) നടത്തിയ പഠനം ശ്രദ്ധേയമാണ്‌. ആയുർവേദ ഔഷധങ്ങളായ അശ്വഗന്ധ ചൂർണവും സിദ്ധമകരധ്വജവും ആമവാത രോഗികളായ 125 രോഗികളിൽ പരീക്ഷിച്ചപ്പോൾ വേദനയും നീരും നന്നായി കുറയുകയും സന്ധികളുടെ പ്രവർത്തനം വളരെയധികം മെച്ചപ്പെടുകയും ചെയ്തു എന്നാണ്‌ റിപ്പോർട്ട്. ഇതിനു പുറമെ അപസ്മാരത്തിൽ മഞ്ഞളും അൾഷിമേഴ്സിൽ ശംഖുപുഷ്പിയും ഹൃദയസ്തംഭനത്തിൽ അർജുനയും പഠന വിധേയമാക്കി.  പഠനം സ്വാഗതാർഹം തന്നെ. എങ്കിലും ആയിരക്കണക്കിന്‌ വർഷങ്ങളായി ലക്ഷക്കണക്കിന്‌ രോഗികളിൽ പരീക്ഷിച്ച് ഫലസിദ്ധി ബോധ്യപ്പെട്ട ഇത്തരം ഔഷധങ്ങൾ കേവലം 125 രോഗികളിൽ പരീക്ഷിക്കപ്പെടുമ്പോഴേക്കും വമ്പിച്ച വാർത്തയാകുന്നത് സത്യത്തിൽ ഖേദകരമാണ്‌. ആയുർവേദ രംഗത്തുള്ളവർ തന്നെ ഇതിനെ അമിത പ്രാധാന്യത്തോടെ സ്വാഗതം ചെയ്യുന്നത് തങ്ങളുടെ ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമല്ലേ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, ഈ വിഷയത്തിൽ ആയുർവ്വേദ രംഗത്തുനിന്നുള്ള പ്രഗല്ഭർ മുൻ കാലങ്ങളിൽ നടത്തിയ പഠനങ്ങളെല്ലാം പൊള്ളയായിരുന്നെന്നാണോ ഇത്രയും കാലം കരുതിയത്? 
         പക്ഷെ ഒരു കാര്യമുണ്ട്. ചികിത്സാരംഗത്തെ നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് പിടിച്ചു വലിക്കാൻ അനുവദിക്കില്ല എന്ന് ആയുർവേദത്തെ പരിഹസിച്ച് പറഞ്ഞവർ തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചികിത്സാരീതികളിൽ പഠനം നടത്തുന്നത് സ്വാഗതാർഹമാണെന്ന കാര്യത്തിൽ സംശയമില്ല ( അവസാന വാചകം കേരളത്തിലെ ഐ.എം.എ മെമ്പർമാരെ മാത്രം ഉദ്ദേശിച്ചാണ്‌).  

www.ayurlokam.com
Email: ayurlokam@yahoo.com
Mob: 94 00 99 2345